മുപ്ലിയം: പിടിക്കപ്പറമ്പിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും ചന്ദനമരങ്ങൾ മുറിച്ചുകടത്തി. മൂന്ന് വ്യക്തികളുടെ പറമ്പുകളിൽ നിന്നിരുന്ന ഏഴ് ചന്ദനമരങ്ങളാണ് വ്യാഴാഴ്ച രാത്രി മുറിച്ചുകടത്തിയത്. യന്ത്രവാളുകൾ ഉപയോഗിച്ചാണ് മരങ്ങൾ മുറിച്ചത്. മരം മുറിച്ച ശേഷം തടികളുടെ കാതലാണ് കടത്തിയിരിക്കുന്നത്. സ്ഥലം ഉടമകളുടെ പരാതിയെ തുടർന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു.