ചേർപ്പ്: പെരുമ്പിള്ളിശേരിയിൽ ഫാസ്റ്റ്ഫുഡ് കടയിൽ തീപിടിത്തം. ചേനം സ്വദേശി കാട്ടൂക്കാരൻ യൂസഫിന്റെ കടയാണ് തീപിടിത്തത്തിൽ നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തൃശൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ചു. കടയ്ക്ക് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്നാണ് തീപടർന്നത്. ആർക്കും ആളപായമില്ല.