പുതുക്കാട്: കൊവിഡ് പശ്ചാത്തലത്തിൽ ലേബർ നിയമങ്ങളെ നിർവീര്യമാക്കി നാല് ബില്ലുകൾ പാർലമെന്റിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു. പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി.ഐ.ടി.യു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.ഒ. കുഞ്ഞിപ്പാലു അദ്ധ്യക്ഷനായി. ട്രഷറർ എം.എ. ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അൽജോ പുളിക്കൻ, എം.വി. അരവിന്ദാക്ഷൻ, സുജാത ഷാജി എന്നിവർ സംസാരിച്ചു.