ചാവക്കാട്: ഒരുമനയൂർ ലിറ്റിൽ ഫ്‌ളവർ ചർച്ചിന് മുൻപിൽ നിറുത്തിയിട്ട കണ്ടെയ്‌നർ ലോറി താഴ്ന്നു. എറണാകുളത്ത് നിന്നും ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു കണ്ടയ്‌നർ ലോറി. സുഹൃത്തുമായി സംസാരിക്കുന്നതിനായി ഡ്രൈവർ ലോറി ചർച്ചിന് മുൻപിൽ നിറുത്തുകയായിരുന്നു. ചർച്ചിന് മുൻപിലുള്ള സ്ലാബ് ഇടിഞ്ഞാണ് ലോറി താഴ്ന്നത്. ഈ ഭാഗത്ത് കാനകളൊന്നും ഇല്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ക്രെയിൻ കൊണ്ടുവന്നു ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായാണ് ലോറി മാറ്റിയത്. ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.