ചാലക്കുടി: സബ് ഡിവിഷൻ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ കേസിൽപ്പെട്ട് സൂക്ഷിച്ചു വരുന്ന വാഹനങ്ങൾ കൈമാറുന്നതിന് ഡിവൈ.എസ്.പി നടപടികൾ തുടങ്ങി. ചാലക്കുടി, കൊരട്ടി, അതിരപ്പിള്ളി, കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട് , വരന്തരപ്പിള്ളി, മാള എന്നീ സ്റ്റേഷനുകളിൽ കിടക്കുന്ന വാഹനങ്ങൾ ഒരു മാസത്തിനകം നടപടി ക്രമങ്ങൾ പാലിച്ച് ഉടമസ്ഥർ വാഹനങ്ങൾ ഏറ്റെടുക്കണം. അല്ലാത്ത പക്ഷം കേരള പൊലീസ് ആക്ട് 56ലെ വിവിധ ഉപവകുപ്പുകൾ പ്രകാരം പ്രസ്തുത വാഹനങ്ങളുടെ നടപടികൾ നടത്തുന്നതാണെന്ന് ഡിവൈ.എസ്.പി: കെ.എം. ജിജിമോൻ അറിയിച്ചു.