ചാലക്കുടി: പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ശനിയാഴ്ച ആരംഭിക്കും. 11ന് രാവിലെ ക്ഷേത്രച്ചടങ്ങുകൾ, വൈകീട്ട് നിറമാല ചുറ്റുവിളക്ക്, രാത്രി എട്ടിന് കോട്ടയം ജയകേരളയുടെ ബാലെ എന്നിവ നടക്കും.

12ന് രാവിലെ കാഴ്ചശീവേലി, പഞ്ചാരിമേളം. ഉച്ചത്തിരിഞ്ഞ് രണ്ടിന് ആനയൂട്ട്, തുടർന്ന് കാഴ്ചശീവേലി, ഈരാട്ടുപേറ്റ അയ്യപ്പൻ ഭഗവാന്റെ തിടമ്പേറ്റും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, വൈകീട്ട് ആറിന് മഠത്തിൽവരവ്, തുടർന്ന് ഡബിൾ തായമ്പക, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, തുടർന്ന് മേളം. എന്നിവയാണ് പരിപാടികൾ.
ക്ഷേത്രച്ചടങ്ങുകൾക്ക് നാഗർണി മനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരി കാർമികത്വം വഹിക്കും.
ഉത്സവാഘോഷങ്ങൾ നിലവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ നടത്തുകയുള്ളൂവെന്ന് ശിവക്ഷേത്രോദ്ധാരണ സമിതി പ്രസിഡന്റ് കെ.എ. സുന്ദരൻ, സെക്രട്ടറി വത്സൻ ചമ്പക്കര എന്നിവർ അറിയിച്ചു.