pooram

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ ഇന്ന് മുതൽ നടക്കും. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ കിഴക്കേ നടയിലെ സ്ഥിരം പ്രദർശന നഗരിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എ.സി മൊയ്തീൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വി.എസ് സുനിൽ കുമാർ പങ്കെടുക്കും. മേയർ എം.കെ വർഗീസ് മുഖ്യാതിഥിയാകും. ടി.എൻ പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിക്കും. ചീഫ് കൺട്രോളർ ഒഫ് എക്‌സ്പ്‌ളോസീവ് (പെസോ) ഡോ.ആർ. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മുൻ മേയറും കോർപറേഷൻ പ്രതിപക്ഷ നേതാവുമായ രാജൻ ജെ. പല്ലൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി നാരായണൻ, വി.കെ അയ്യപ്പൻ, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, റെജി ജോയ് എന്നിവർ പങ്കെടുക്കും. 168 സ്റ്റാളുകളാണ് ഇത്തവണ പ്രദർശന നഗരിയിലുണ്ടാകുക.

414​ ​പേ​ർ​ക്ക് ​കൊ​വി​ഡ്

തൃ​ശൂ​ർ​:​ 414​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ചു.​ 207​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 2,258​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 71​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 408​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടാ​തെ​ ​മൂ​ന്ന് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​മൂ​ന്ന് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 21​ ​പു​രു​ഷ​ന്മാ​രും​ 32​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 8​ ​ആ​ൺ​കു​ട്ടി​ക​ളും​ 8​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.​ 406​ ​പേ​ർ​ ​പു​തു​താ​യി​ ​ചി​കി​ത്സ​യി​ൽ​ ​പ്ര​വേ​ശി​ച്ച​തി​ൽ​ 96​ ​പേ​ർ​ ​ആ​ശു​പ​ത്രി​യി​ലും​ 310​ ​പേ​ർ​ ​വീ​ടു​ക​ളി​ലു​മാ​ണ്.​ 5693​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.