1
പാർളിക്കാട് നടരാജഗിരിയിൽ നടന്ന കൊടിയേറ്റ്

വടക്കാഞ്ചേരി: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ പാർളിക്കാട് ശ്രീനടരാജഗിരി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി വിനു മുഖ്യ കാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.ടി. രാജേഷ് പ്രസിഡന്റ് എം.എസ്. ധർമ്മരാജൻ എന്നിവർ നേതൃത്വം നല്കി. ഈ മാസം 16 നാണ് ഉത്സവത്തിന്റെ ഭാഗമായുള്ള കാവടി ആഘോഷം. 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും.