anusmaranm

കൊടുങ്ങല്ലൂർ: ബി.ഡി.ജെ.എസ് നേതാവ് ടി.വി ബാബുവിനെ ബി.ഡി.ജെ.എസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. നാട്ടിൽ വിശുദ്ധ ഭരണം വരണമെന്നും, ഒരു തരി മണ്ണില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്ത് ഉണ്ടാവരുത് എന്നും ഉറക്കെ വിളിച്ചു പറഞ്ഞ പോരാളിയായിരുന്നു ടി.വി ബാബുവെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ബി.ഡി.ജെ.എസ് കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി കെ.ഡി വിക്രമാദിത്യൻ, മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് ഇ. മേനോൻ, സെക്രട്ടറി പി.എസ് ഉണ്ണിക്കൃഷ്ണൻ, ഷൈൻ മറ്റപ്പുള്ളി എന്നിവർ സംസാരിച്ചു.