kumar

തൃശൂർ: മഹാകവിയും എസ്.എൻ.ഡി.പി യോഗം പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ 148 ാം ജന്മദിനം 'ധീമഹി 2021' എന്ന നാമധേയത്തിൽ ഇന്ന് രാവിലെ 9 ന് കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം ഹാളിൽ ആഘോഷിക്കും. യോഗം യൂത്ത് മൂവ്‌മെന്റ് തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്യും.

യോഗം കൗൺസിലർ പി.ടി മന്മഥൻ അനുസ്മരണ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി എൻ.വി രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പരിധിയിൽ നാല് കാറ്റഗറികളിലായി ഓൺലൈനായി നടത്തിവന്നിരുന്ന ആശാൻ കവിതാ പാരായണ മത്സരത്തിൽ സമ്മാനാർഹരായവർക്ക് പുരസ്‌കാരവിതരണം എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ നിർവഹിക്കും.

പ്രസിഡന്റ് ഐ.ജി പ്രസന്നൻ ചടങ്ങിന് ഭദ്രദീപം തെളിക്കും. കൂടാതെ യു.ആർ.എഫ് ഏഷ്യൻ റെക്കാഡും അറേബ്യൻ ലോക റെക്കാഡും നേടിയ മാസ്റ്റർ അദ്വൈത് മാനഴിയുടെ റുബിക്‌സ് ക്യൂബെ മൊസൈക്ക് പോട്രൈറ്റ് പ്രോഗ്രാമും ഉണ്ടായിരിക്കും. യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ടി.ആർ രഞ്ജു, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, ഡയറക്ടർ ബോർഡംഗം കെ.വി വിജയൻ, യൂണിയൻ കൗൺസിലറായ മോഹൻ കുന്നത്ത്, പി.വി വിശ്വേശ്വരൻ, കെ.ആർ ഉണ്ണികൃഷ്ണൻ, ഇന്ദിരാദേവി, കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് പി.വി ഗോപി, സെക്രട്ടറി ജിനേഷ് കെ. വിശ്വനാഥ്, എംപ്ലോയീസ് ഫോറം അംഗം ഡോ.കെ.കെ. ഹർഷകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പത്മിനി ഷാജി, സെക്രട്ടറി രാജശ്രീ വിദ്യാസാഗർ, യൂത്ത് മൂവ്‌മെന്റ് മുൻ സെക്രട്ടറി കെ.കെ സതീഷ്, സൈബർസേന ചെയർമാൻ കെ.വി രാജേഷ്, ശംഭുദാസ് പൂങ്കുന്നം, അനീത് എസ്. ബാലൻ, യൂത്ത് മൂവ്‌മെന്റ് നേതാക്കൾ എന്നിവർ നേതൃത്വം നൽകും.യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ മനോജ് കുമാർ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.എസ് സന്ദീപ് നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ ടൗൺ ശാഖാ സെക്രട്ടറി ദീപക് കുഞ്ഞുണ്ണി, യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ മനോജ്കുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പി.എസ് സന്ദീപ് എന്നിവർ പങ്കെടുത്തു.