inaguration
കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച സൗജന്യ വാക്സിനേഷൻ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എം.എ, ലയൺസ് ക്ലബ് എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിന് തുടക്കമായി. ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് എതിർ വശമുള്ള ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കിയിട്ടുള്ള വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ നിർവഹിച്ചു. എച്ച്.സി.ഐ വൈസ് പ്രസിഡന്റ് ധീരജ് സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, ഐ.എം.എ യൂണിറ്റ് പ്രസിഡന്റ് ഡോ. നാസർ, ലയൺസ് ക്ലബ് പ്രസിഡന്റ് വി.ആർ പ്രേമൻ എന്നിവർ സംസാരിച്ചു. ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തന സമയം. വാക്‌സിനേഷൻ സൗജന്യമായാണ് നൽകുന്നത്. ഫോൺ: 7592995064.