കൊടുങ്ങല്ലൂർ: എൽതുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭ ശ്രീനാരായണ വിലാസം എൽ.പി യു.പി സ്‌കൂളിന്റെ നേതൃത്വത്തിൽ വോളിബാൾ അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന വോളിബാൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ശ്രീവിദ്യാ പ്രകാശിനി സഭ പ്രസിഡന്റ് പ്രൊഫ. കെ.കെ രവി ഉദ്ഘാടനം ചെയ്തു. പ്രൊഫ സി.ജി ചെന്താമരാക്ഷൻ അദ്ധ്യക്ഷനായി. ജില്ലാ വോളിബാൾ അസോസിയേഷൻ കമ്മിറ്റി അംഗവും സഭ സെക്രട്ടറിയുമായ പി.പി ജോതിർമയിൻ, കെ.ടി മധു, എസ്. രതീഷ്, ഐ.എൽ ബൈജു, ടി.കെ സന്തോഷ്, പി.കെ പരമേശ്വരൻ മാസ്റ്റർ, പി.ബി ശശി എന്നിവർ സംസാരിച്ചു.