deshiya-puraskaram
എടവിലങ്ങ് ഗ്രാമപഞ്ചായത്തിന് ലഭിച്ച ദേശീയ പുരസ്കാരം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണനും മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശും ചേർന്ന് ഏറ്റുവാങ്ങുന്നു.

കൊടുങ്ങല്ലൂർ: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പഞ്ചായത്ത് ഡെവലപ്മെന്റ് അവാർഡിന് എടവിലങ്ങ് പഞ്ചായത്ത് അർഹമായി. പഞ്ചായത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, അവാർഡിന് അർഹമായ 2019-20 കാലയളവിലെ പ്രസിഡന്റ് ആയിരുന്ന എ.പി ആദർശ് എന്നിവർ ചേർന്ന് ഉപഹാരം ഏറ്റു വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.