milama

തൃശൂർ : വൈറൽ ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നവീനും ജാനകിക്കും പിന്തുണയുമായി മിൽമയും. ഫേസ്ബുക് പേജിലാണ് ഇരുവരുടെയും കാരിക്കേച്ചർ പങ്കുവച്ച് മിൽമ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും ഡാൻസ് തുടരൂവെന്നും മിൽമ പറയുന്നുണ്ട്. 'ഹൃദയങ്ങളിൽ തീ നിറയ്ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമ' എന്നാണ് കാരിക്കേച്ചറിനൊപ്പം കുറിച്ചിട്ടുള്ളത്. സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് ഇരുവർക്കുമെതിരെ 'ലൗ ജിഹാദ്' ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്ന് നവീനിനും ജാനകിക്കും പിന്തുണ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിൽമയും പിന്തുണച്ച് രംഗത്തെത്തിയത്. മിൽമയുടെ തീരുമാനത്തിന് സാമൂഹിക മാദ്ധ്യമങ്ങളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നേരത്തെ കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ വൈറലായ മുഹമ്മദ് ഫായിസിന്റെ വാക്കുകൾ പരസ്യത്തിനുപയോഗിച്ചും മിൽമ ശ്രദ്ധ നേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിലായിരുന്നു നവീൻ റസാഖിന്റെയും ജാനകി ഓംകുമാറിന്റെയും 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ ഡാൻസ്.

കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം 500​ ​ക​ട​ന്നു

തൃ​ശൂ​ർ​ ​:​ ​ഒ​രി​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​പ്ര​തി​ദി​ന​ ​ക​ണ​ക്ക് 500​ ​ക​ട​ന്നു.​ 530​ ​പേ​ർ​ക്കാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​അ​തേ​സ​മ​യം​ 218​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 2576​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 74​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 1,07,054​ ​ആ​ണ്.​ 1,03,793​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 509​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്ത് ​നി​ന്നെ​ത്തി​യ​ 16​ ​പേ​ർ​ക്കും,​ ​ഒ​രു​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​നും,​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ ​നാ​ല് ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.