അന്തിക്കാട്: 33 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം അന്തിക്കാട്ടെ അമ്പത്തിയേഴാം നമ്പർ ഉഷസ് അംഗൻവാടിയിൽ നിന്ന് വിരമിച്ച സി. പ്രേമ ടീച്ചറെ സ്വർണ്ണവള സമ്മാനം നൽകി നാട്ടുകാർ യാത്രയാക്കി. അന്തിക്കാട് കല്ലിട വഴി കിഴക്കേയറ്റം പരിസരത്ത് നടന്ന യാത്രഅയപ്പ് ചടങ്ങ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് അംഗം
ലീന ശ്രീകുമാർ അദ്ധ്യക്ഷയായി. സ്വർണ്ണവള അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി രാമൻ ടീച്ചറുടെ കൈയിൽ അണിയിച്ചു. നിരവധി പൂർവ്വ വിദ്യാർത്ഥികൾ ടീച്ചർക്ക് സ്നേഹോപഹാരവുമായെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി മുകുന്ദൻ മുഖ്യാതിഥിയായി. വാർഡ് അംഗം ശരണ്യ രജീഷ്, സി.ഡി.എസ് സൂപർവൈസർ സൂര്യ മോൾ, വി . ശ്രീവത്സൻ, മണി ശശി, വി.കെ മോഹനൻ, ഗോകുൽ കരിപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.