പുതുക്കാട്: അക്കാഡമിക് മികവിനും സാമൂഹിക പ്രതിബന്ധതക്കും മികവ് തെളിയിച്ച പുതുക്കാട് മണ്ഡലത്തിലെ രണ്ട് അദ്ധ്യാപകരെ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷൻ, ടാറ്റ ഇൻസ്റ്റിറ്റിയുട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച്, മുബൈയുടെ ഇന്ത്യയിലെ മികച്ച അദ്ധ്യാപകനുള്ള ബെസ്റ്റ് എം സർട്ടിഫിക്കറ്റ് നേടിയ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടി.വി. വിമൽകുമാർ, ദക്ഷിണ റെയിൽവേയുടെ ഉപദേശക സമിതി അംഗമായി തിരഞ്ഞെടുത്ത കേച്ചേരി വിദ്യ എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അരുൺ ലോഹിദാക്ഷൻ എന്നിവരെയാണ് പുതുക്കാട്ടെ മന്ത്രിയുടെ ക്യാംമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറി ഡോ.മണിറാം, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, പേഴ്‌സണൽ അസിസ്റ്റന്റ് ശ്രീകാന്ത് ആലയിൽ, ജെയ്‌സൻ മാളിയേക്കൽ, വിനോദ് തൊയക്കാവ്, അശോകൻ എന്നിവർ പങ്കെടുത്തു. തങ്ങളുടെ എല്ലാ മികവിനും പ്രചോതനമായത് വിദ്യാഭ്യാസ മന്ത്രിയുടെ പിന്തുണയാണെന്ന് ഡോ.വിമൽകുമാറും അരുൺ ലോഹിദാക്ഷനുംപറഞ്ഞു.