കൊടുങ്ങല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം മേഖല കൺവെൻഷൻ നടന്നു. വ്യാപാര ഭവനിൽ നടന്ന കൺവെൻഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.ഐ നജാഹ് അദ്ധ്യക്ഷനായി. എൻ.ആർ വിനോദ്‌കുമാർ, എം.ബി സെയ്തു, നൗഷാദ്, വി.ഇ ധർമ്മപാലൻ, ടി.കെ ഷാജി, കെ.ജെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.