തൃശൂർ: കേരള ജ്യോതിഷ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2017- 2020 അദ്ധ്യയന വർഷത്തിലെ '' ജ്യോതിഷ വിദ്യാ വിശാരദ് '' വിദ്യാർത്ഥികൾ, അദ്ധ്യാപകർക്ക് ഗുരുദക്ഷിണ നൽകി ആദരിച്ചു. കേരള ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ വിശിഷ്ടാതിഥിയായിരുന്നു.
''ജ്യോതിഷ വിദ്യാവിശാരദീയം'' സോവനീറിന്റെ ആദ്യ പകർപ്പ് പ്രധാനാദ്ധ്യാപകനും ജ്യോതിഷാചാര്യമുമായ പടുമണ്ണ കളരിക്കൽ ബാലകൃഷ്ണപണിക്കർ, ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമൻ പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീകുമാർ എസ്. കുറുപ്പ്, പടുമണ്ണ ബാലകൃഷ്ണ പണിക്കർ, കിഴക്കേടത്ത് മാധവൻ നമ്പൂതിരി, ശിവദാസ്. കെ. നല്ലങ്കര, മധു പീച്ചിറക്കൽ, വിനോദ്കുമാർ, ചൊവ്വര വരുൺകുമാർ, പ്രഭാഷ് പണിക്കർ, ബൽദേവ് പണിക്കർ, പ്രൊഫ. സി.വി. ജോസ്, ഉണ്ണിക്കൃഷ്ണൻ പേരാമ്പ്ര, ദിനുരാജ് ആമ്പല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചൊവ്വര വേണുഗോപാൽ സ്വാഗതവും ശ്രീദേവി കാറളം നന്ദിയും പറഞ്ഞു.