inaguration

ശ്രീനാരായണപുരത്ത് കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൻ്റെയും പി.വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പതിയാശ്ശേരി പി.എം.സി ഹാളിൽ കൊവിഡ് 19 മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയ്യൂബ്, സെക്രട്ടറി കെ.എസ്. രാമദാസ്, വാർഡ് മെമ്പർമാരായ സെറീന, കെ.ആർ രാജേഷ്, ടി.എസ് ശീതൾ, ഇബ്രാഹിം കുട്ടി, മെഡിക്കൽ ഓഫീസർ ഡോ.ഗായത്രി തുടങ്ങിയവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഗായത്രി, ഹെൽത്ത്‌ ഇൻസ്പെക്ടർ നജീബ്, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി അദ്ധ്യാപകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഏപ്രിൽ 17ന് ഗുരുദേവ മണ്ഡപം ഹാളിലുംം 19ന് പോഴങ്കാവ് തിരുവോണം ഹാളിലും വാക്സിനേഷൻ ക്യാമ്പുകൾ ഉണ്ടായിരിക്കും.