കൊടുങ്ങല്ലൂർ: കോൺഗ്രസ് പ്രവർത്തകർ പറപ്പുള്ളിയിൽ സ്ഥാപിച്ച കൊടിയും കൊടിമരവും നശിപ്പിച്ചതിൽ പ്രതിഷേധം. നഗരസഭയിലെ ഒന്നാം വാർഡിലെ പറപ്പുള്ളി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊടിമരം സ്ഥാപിച്ചത്. വൈകീട്ട് സാമൂഹിക ദ്രോഹികൾ കൊടിമരങ്ങൾ പിഴതെടുക്കുകയും നശിപ്പിക്കുകയുമായിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് കൊടിയും കൊടിമരവും നശിപ്പിച്ചതെന്ന് കോൺഗ്രസ് പാർട്ടി ആരോപിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറപ്പുള്ളി ബസാറിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ: പി.എച്ച് മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാര സാഹിതി ചെയർമാൻ അഡ്വ: ഒ.എസ്. സുജിത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട്, പി.വി. രമണൻ, പി. ദിലീപ് എന്നിവർ പ്രസംഗിച്ചു.