പാവറട്ടി: കണ്ണോത്ത് - പുല്ല റോഡിൽ പൊണ്ണമുതകോൾ പടവിനോട് ചേർന്ന് നിർമ്മിച്ച 'തണൽപുര' വെയിറ്റിംഗ് ഷെഡ് മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂൾ 1983 ബാച്ച് വിദ്യാർത്ഥികളാണ് കർഷകർക്കും തൊഴിലാളികൾക്കും യാത്രക്കാർക്കും വിശ്രമിക്കാൻ 65,000 രൂപ ചെലവഴിച്ച് പുരയുടെ നിർമ്മാണം നടത്തിയത്.
ബാച്ച് രക്ഷാധികാരി പി.വി. അലി അദ്ധ്യക്ഷനായി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്‌നി വേണു, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ജനപ്രതിനിധികളായ എ.ടി. മജീദ്, മിനി ബാബു, അദ്ധ്യാപിക കെ.എ. കമലാക്ഷി, കെ.എ. ബാലകൃഷ്ണൻ, പി. പരമേശ്വരൻ, പി.എച്ച്. നാസർ
എന്നിവർ സംസാരിച്ചു.