ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിക്ക് നാലമ്പലത്തിന് പുറത്ത് വാതിൽമാടത്തിന് മുൻവശത്ത് നിന്നു ദർശനം നടത്താനാണ് ഭക്തർക്ക് അനുമതി. 14ന് പുലർച്ചെ 2.30 മുതൽ 3.30 വരെയാണ് വിഷുക്കണി. 2.30 മുതൽ വാതിൽമാടത്തിന് മുൻവശത്ത് നിന്നു ദർശനം നടത്തുന്നതിന് സൗകര്യമൊരുക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ 4.30 മുതലാണ് ഭക്തർക്ക് ദർശനാനുമതി. ഇന്നലെ ചേർന്ന അടിയന്തര ഭരണസമിതി യോഗമാണ് വാതിൽമാടത്തിന് മുൻ വശത്തു നിന്നു വിഷുക്കണി ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്. വിഷുക്കണി സമയത്ത് ക്ഷേത്രം നാലമ്പലത്തിനകത്ത് ഡ്യൂട്ടിയുള്ള ജീവനക്കാർ ഒഴികെ മറ്റാർക്കും പ്രവേശനം അനുവദിക്കില്ല. വി.ഐ.പികൾ, ഭരണ സമിതി അംഗങ്ങൾ എന്നിവർക്കും ഈ സമയത്ത് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് ഭരണസമിതി തീരുമാനിച്ചു.