കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എറിയാട് പഞ്ചായത്ത് ഒമ്പതാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മഴക്കാലപൂർവ ശുചീകരത്തിന്റെ ഭാഗമായി 'ശുചിത്വ കേരളം സുന്ദരകേരളം ശുചീകരണം 2021 ' എന്ന പേരിൽ ശുചീകരണ യജ്ഞം ആരംഭിച്ചത്. 32-ാം നമ്പർ അംഗൻവാടി പരിസരത്ത് നടന്ന ശുചീകരണ പരിപാടി എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് മെമ്പർ ഉണ്ണി പിക്കാസോ അദ്ധ്യക്ഷനായി. സിസ്റ്റർ റസിയ, ആശ വർക്കർമാരായ ബിനി, സിന്ധു, ഹരിത കർമ്മ സേനാ അംഗങ്ങളായ ശ്രീജി, മഞ്ജു, അംഗൻവാടി അദ്ധ്യാപിക ബീന, സരിത, സിംജ തുടങ്ങിയവർ സംസാരിച്ചു. സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളും വെൽഫെയർ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുത്തു.