arya

കുന്നംകുളം: ആര്യയാഗം 2021ന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി കലശമലയിലെ ശ്രീ ശ്രീ ആര്യമഹർഷിയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ആര്യയാഗത്തിന്റെ അവസാനദിനം പുലർച്ചെ ഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. ചണ്ഡികാവരണം, ചണ്ഡികാഹോമം, പൂർണാഹുതി, കലശാഭിഷേകം, മംഗളാരതി എന്നീ യാഗാദി കർമ്മങ്ങൾ നടന്നു.

പ്രസാദമായി ആര്യ കവചം എല്ലാവർക്കും ആര്യമഹർഷി നൽകി. യാഗയജമാനനായ ആര്യമഹർഷിയും പത്‌നിയും ചണ്ഡികഹോമത്തിലും പൂർണ്ണാഹുതിയിലും യാഗാദി പൂജകളിലും മുഖ്യ കാർമ്മിക്വതം വഹിച്ചു. തുടർന്ന് ആര്യചക്ര ധ്യാന പരിശീലനവും ഉണ്ടായിരുന്നു. യാഗത്തിന്റെ സമാപനം കുറിച്ച് ആത്മീയ വിദ്വൽ സദസ്സിൽ ആര്യയാഗത്തിന്റെ ചെയർമാൻ ബാലചന്ദ്രൻ വടാശ്ശേരി അദ്ധ്യക്ഷനായി. ഫാ. ജോസഫ് റംമ്പാൻ(ബഥനി സ്‌കൂൾ) ആര്യയാഗത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആര്യയാഗം കോ- ഓർഡിനേറ്റർ വിജയരാഘവൻ, മേള വിദ്വാൻ വെള്ളിത്തിരുത്തി ഉണ്ണി നായർ, കരിം പന്നിത്തടം, ജയകൃഷ്ണൻ സ്വാമി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ആര്യലോക്ക് ആശ്രമം സെക്രട്ടറി ആര്യനാമിക സ്വാഗതവും ആര്യലോക്കിന്റെ ശ്രീ ശ്രീ ആര്യമഹർഷി നന്ദിയും പറഞ്ഞു.