വടക്കാഞ്ചേരി: കൊവിഡ് ക്രമാതീതമായി ഉയരുമ്പോഴും യാതൊരുവിധ സാമൂഹിക അകലവും പാലിക്കാതെ ഓട്ടുപ്പാറ ജില്ലാ ഗവ. ആശുപത്രി. സാമൂഹിക അകലം പാലിക്കാത്തത് ശ്രദ്ധയിൽപ്പെടുത്തിയ യുവാവിനോട് ജീവനക്കാർ മോശമായി പെരുമാറിയെന്നും പരാതി.
തിക്കും തിരക്കും ഒഴിവാക്കുന്നതിന് കുറെ തവണ വിളിച്ച് പറഞ്ഞതാണെന്നും ബാക്കി നോക്കേണ്ട പണി നിങ്ങളുടെ ആണെന്നുള്ള രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായത്രെ. ഇക്കാര്യം അധികൃതരെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് ഉണ്ടായതെന്നാണ് യുവാവിന്റെ പരാതി.
പിന്നീട് വിഷയം ഡി.എം.ഒ, സൂപ്രണ്ട് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയതോടെ ആശുപത്രി സൂപ്രണ്ട് നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കുക യായിരുന്നു.