ncc
തൃശൂരിലെ 7 കേരള ഗേൾസ് 23, 24 കേരള എൻ.സി.സി ബറ്റാലിയനുകളുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനം.

തൃശൂർ: പ്ലാസ്റ്റിക് ഒഴിവാക്കൂ, പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശവുമായി ജാലിയൻ വാലാബാഗ് രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് എറണാകുളം എൻ.സി.സി ഗ്രൂപ്പിന്റെ കീഴിലുള്ള തൃശൂരിലെ 7 കേരള ഗേൾസ് 23, 24 കേരള എൻ.സി.സി ബറ്റാലിയനുകളുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷനുമായി സഹകരിച്ച് നഗരം വൃത്തിയാക്കി. അയ്യന്തോൾ അമർ ജവാൻ സ്മാരക പ്രദേശം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സ്വരാജ് റൗണ്ട്, കളക്ടറേറ്റ് പരിസരം, മദർ ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനം. കേഡറ്റുകളും ഓഫീസ് ജീവനക്കാരും പങ്കെടുത്തു. തൃശൂർ മേയർ എം.കെ. വർഗീസ് കേഡറ്റുകൾക്ക് ആശംസ അർപ്പിച്ചു. കേണൽമാരായ ജോസഫ് ആന്റണി, സുനിൽ നായർ, മധുസൂദനൻ, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ മഞ്ജു മോഹൻ, റിഷൽധാർ മേജർ ജി.ബി. നായക് എന്നിവർ നേതൃത്വം നൽകി.