vellari
കോഴിക്കോടൻ കണി വെള്ളരി സിനോജ് വിളവെടുത്തപ്പോൾ

മാള: കോഴിക്കോടൻ കണിവെള്ളരിയുടെ പെരുമയിൽ മാളക്കാരും കണിയൊരുക്കി. മികച്ച കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ കെ.എസ്.സിനോജാണ്‌ കോഴിക്കോടൻ കണിവെള്ളരി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത് വിളവെടുത്തത്. കണിയൊരുക്കാൻ പാകത്തിനുള്ള വലുപ്പം മാത്രമുള്ള ഈ വെള്ളരി 500 മുതൽ 750 ഗ്രാം വരെയേ തൂക്കം വരുന്നുള്ളൂ. ആകൃതിയിലും നിറത്തിലും വ്യത്യസ്തമായതാണ് ഈ ഇനം. നല്ല മഞ്ഞ നിറത്തിലുള്ള കോഴിക്കോടൻ ഇനം കാഴ്ചയിൽ ഏറെ പകിട്ടുള്ളതാണ്. ആയിരം തൈകൾ വളർത്തിയെങ്കിലും കാലാവസ്ഥാ വ്യതിയാനം വിളവിനെ പ്രതികൂലമായി ബാധിച്ചു. 500 കിലോയിലധികം വിളവാണ് ലഭിച്ചത്. കാണാൻ ചന്തമുള്ള ഈ കോഴിക്കോടൻ ഇനം വിഷു തലേന്നിന് മുമ്പേ വിൽപ്പന കഴിഞ്ഞു.