തൃപ്രയാർ: പാഞ്ചാരി മേളത്തിൽ അരങ്ങേറ്റം കുറിച്ച് ഒൻപത് വയസുകാരൻ വൈഷ്ണവ്. നാട്ടിക തൃപ്രയാറ്റ് മഹേഷിന്റെ മകനാണ്. നാട്ടിക വൈലി ദുർഗ്ഗാദേവി ക്ഷേത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. ബഹ്‌റൈനിലാണ് വൈഷ്ണവിന്റെ കുടുംബം. അവിടെ നിന്നാണ് പഞ്ചാരി മേളം പഠിച്ചത്. സോപാനം വാദ്യകലാ സംഗമത്തിലെ സന്തോഷ് കൈലാസാണ് ഗുരു. നാട്ടിൽ പൂനാരി ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണവും ലഭിച്ചു വരുന്നു. പഞ്ചാരി മേളം പഠിച്ച് കഴിഞ്ഞ വൈഷ്ണവ് തായമ്പക പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. വൈലി ഉത്സവ ദിവസം തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു വൈഷ്ണവിന്റെ ആഗ്രഹം. നാലാം ക്ലാസി ലാണ് വൈഷ്ണവ് പഠിക്കുന്നത്. ഷീബയാണ് അമ്മ. സഹോദരി വൈഗ.