പാവറട്ടി: മുല്ലശ്ശേരി ബ്ലോക്കിൽ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്നതിൽ ജനം ആശങ്കയിൽ. 58 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുല്ലശ്ശേരി സി.എച്ച്.സിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് - 30, വെങ്കിടങ്ങ് പഞ്ചായത്ത് - 20, എളവള്ളി പഞ്ചായത്ത് - 8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.