പർച്ചേസ് എമൗണ്ടിന്റെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ ഉറപ്പാക്കാം
പണിക്കൂലി മൂന്നു ശതമാനം മുതൽ
കൊച്ചി: വിഷു ആഘോഷത്തോട് അനുബന്ധിച്ച് ആകർഷക ഓഫറുകളും ഇളവുകളും പ്രഖ്യാപിച്ച് കല്യാൺ ജുവലേഴ്‌സ്. 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെയും അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക് 20 ശതമാനം വരെയും ഇളവുമുണ്ട്. ഉപഭോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന 'ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും" പ്രയോജനപ്പെടുത്താം.
വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വില. ഉത്സവകാലം പ്രമാണിച്ച് പണിക്കൂലി മൂന്നു ശതമാനം മുതലാണ്. സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 50 ശതമാനം വരെ ഇളവും നേടാം. കേരളത്തിലെ ഷോറൂമുകളിൽ മേയ് 30 വരെ ഓഫർ ലഭ്യമാണ്. സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം പരിഗണിച്ച് കല്യാൺ ജുവലേഴ്‌സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം (www.kalyanjewellers.net/livevideoshopping) ഒരുക്കിയിട്ടുണ്ട്. കല്യാണിന്റെ വിപുലമായ ആഭരണശേഖരം ഉപഭോക്താക്കൾക്ക് ഇതിലൂടെ വിശദമായി പരിശോധിക്കാം. വിവരങ്ങൾക്ക് www.kalyanjewellers.net.
''കേരളത്തിൽ പുതുവർഷത്തിന്റെ തുടക്കമാണ് വിഷു. പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമാണിത്. മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കാനും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി ആനുകൂല്യം നൽകാനുമാണ് 100 കോടി രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും മെഗാ ഇളവുകളും നൽകുന്നത്""
ടി.എസ്. കല്യാണരാമൻ
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്‌ടർ,
കല്യാൺ ജുവലേഴ്‌സ്