1
ഡോ. പൽപ്പു ഫൗണ്ടേഷൻ വിഷുവിനായി വിതരണം ചെയ്യുന്ന പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം ഡോ. റിഷി പൽപ്പു നിർവഹിക്കുന്നു.

വടക്കാഞ്ചേരി: വിഷുദിനത്തെ വരവേൽക്കാൻ സ്‌നേഹ കരുതലൊരുക്കി ഡോ: പൽപ്പു ഫൗണ്ടേഷൻ മാതൃക തീർത്തു. കരുമത്ര കോളനിനിയിലെ 60 കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ നൽകിയാണ് പ്രവർത്തകർ സേവനമുഖം തീർത്തത്. കണിവെള്ളരിയും സദ്യ ഒരുക്കുന്നതിനാവശ്യമായ പച്ചക്കറി ഉത്പന്നങ്ങളടങ്ങുന്ന കിറ്റുകളാണ് കൈനീട്ടമായി ലഭ്യമാക്കിയത്. ഒ.ബി.സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഋഷി പൽപ്പു വിതരണോദ്ഘാടനം നിർവഹിച്ചു. വ്യാസ കോളേജ് റിട്ട: പ്രൊഫസർ മാധവൻകുട്ടി, സുരേഷ് കല്യാണി, പ്രവീൺ മച്ചാട് തുടങ്ങിയവർ നേതൃത്വം നൽകി.