ചാലക്കുടി: ചാലക്കുടിയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. മണ്ഡലത്തിലാകെ ചൊവ്വാഴ്ച 25 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. നഗരസഭ പരിധിയിൽ 22 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. അതിരപ്പിള്ളിയിൽ രണ്ടും മേലൂർ, കൊരട്ടി പഞ്ചായത്തുകളിൽ ഓരോ പുതിയ രോഗികളേയും കണ്ടെത്തി.