തൃശൂർ: ജില്ലയിൽ ഇതുവരെ നാലര ലക്ഷത്തിലേറെ പേർ ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു. കൊവിഡ് വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ പരമാവധി പേരെ കൊണ്ട് വാക്സിൻ എടുപ്പിക്കാനുള്ള പ്രവർത്തനം ആണ് ആരോഗ്യ വിഭാഗം നടത്തുന്നത്. നിലവിൽ 45 വയസിന് മുകളിൽ ഉള്ളവർക്ക് ആണ് വാക്സിൻ നൽകുന്നത്. ഇതിനായി മെഗാ അദാലത്തുകൾ സംഘടിപ്പിച്ചു വരികയാണ്. ആദ്യ ഡോസ് സ്വീകരിച്ച ശേഷം ആറാഴ്ച കഴിഞ്ഞതിനു ശേഷം ആണ് രണ്ടാമത്തെ ഡോസ് നൽകുകയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
വീണ്ടും 500 കടന്ന് രോഗികൾ
ജില്ലയിൽ 544 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3137 ആണ്. തൃശ്ശൂർ സ്വദേശികളായ 67 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,031 ആണ്. 1,04,640 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച സമ്പർക്കം വഴി 527 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 5 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 42 പുരുഷൻമാരും 24 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.
വാക്‌സിൻ സ്വീകരിച്ചവർ
ആരോഗ്യപ്രവർത്തകർ
ഫസ്റ്റ്ഡോസ് 44,499
സെക്കന്റ് ഡോസ് 34,122
മുന്നണി പോരാളികൾ
ഫസ്റ്റ് ഡോസ് 10,772
സെക്കന്റ് ഡോസ് 7,962
പോളിംഗ് ഓഫീസർമാർ
ഫസ്റ്റ്ഡോസ് 24,309
സെക്കന്റ് ഡോസ് 2,609
45-59 വയസ്സിന് ഇടയിലുളളവർ
ഫസ്റ്റ് ഡോസ് 1,19,209
സെക്കന്റ് ഡോസ് 1,167
60 വയസ്സിന് മുകളിലുളളവർ
ഫസ്റ്റ് ഡോസ് 2,64,155
സെക്കന്റ് ഡോസ് 5,103
ആകെ
ഫസ്റ്റ് ഡോസ് 4,62,944
സെക്കന്റ് ഡോസ് 50,963