pooram
തി​ള​ങ്ങ​ട്ടെ​ ​പൂ​രം...​ ​ തൃ​ശൂ​ർ​ ​പൂ​ര​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​ന​ക​ൾ​ക്കു​ള്ള​ ​നെ​റ്റി​പ്പ​ട്ട​ത്തി​ൽ​ ​വ​യ്ക്കു​ന്ന​ ​മു​ക്കി​ണ്ണ​ത്തി​ന്റെ​ ​പൊ​ളി​ഷ് ​പ​ണി​ക​ൾ​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ.

തൃശൂർ: ശക്തന്റെ തട്ടകം പൂരാഘോഷത്തിലേക്ക് കടക്കുന്ന പൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം. രാവിലെ 11.15നും 12നും മദ്ധ്യേയാണ് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം. പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് 12.05ന് ശേഷമായിരിക്കും കൊടിയേറ്റുക. തട്ടകകാരുടെ സാന്നിദ്ധ്യത്തിൽ ഭൂമി പൂജയ്ക്ക് ശേഷമാകും കൊടിയേറ്റം.

ഘടക ക്ഷേത്രങ്ങളായ അയ്യന്തോൾ, നെയ്തലക്കാവ്, ലാലൂർ, കണിമംഗലം, ചെമ്പുക്കാവ്, പനേക്കുംമ്പിള്ളി, കാരമുക്ക് പൂക്കാട്ടിരി, ചൂരക്കോട്ട്കാവ് എന്നിവിടങ്ങളിലും നാളെ പൂരത്തിന് കൊടിയേറും. പൂരം കൊടിയേറ്റത്തിന് ശേഷം പാറമേക്കാവ് ഭഗവതി കൊക്കർണി കുളത്തിൽ ആറാട്ട് നടത്തും. തിരുവമ്പാടി ഭഗവതി തെക്കേചിറയിലെത്തി ആറാട്ട് മുങ്ങും. തുടർന്ന് ദേവിദേവന്മാർ തട്ടകങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.

കർശന സുരക്ഷയിൽ പൂരം
കൊവിഡ് വ്യാപനവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാതെ പൂരം നടത്തുന്നതിന് വേണ്ടിയുള്ള നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ശക്തമായ പൊലീസ് സുരക്ഷയിലാകും പൂരം നടത്തിപ്പ്. ആരോഗ്യവകുപ്പ് വിവിധയിടങ്ങളിൽ പൊലീസുമായി സഹകരിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കും. പൂരം കാണാൻ വരുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ആറ് സെക്ടറുകളാക്കി തിരിച്ച് ഓരോ സെക്ടറിന്റെയും ചുമതല സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നൽകിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടർമാരെയായിരിക്കും ഇത്തരത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്. എ.ഡി.എമ്മിനായിരിക്കും ഇവരുടെ ചുമതല.

​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പു​റ​ത്തി​റ​ക്കി​ ​പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വം

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ​പാ​റ​മേ​ക്കാ​വ് ​ദേ​വ​സ്വം​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പു​റ​ത്തി​റ​ക്കി.​ ​കൊ​വി​ഡ് ​ഭീ​ഷ​ണി​ ​ഒ​ഴി​വാ​ക്കി​ ​പൂ​രം​ ​ന​ട​ത്താ​ൻ​ ​നി​ബ​ന്ധ​ന​ക​ൾ​ ​എ​ല്ലാ​വ​രും​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​രാ​ജേ​ഷ് ​അ​ഭ്യ​ർ​ത്ഥി​ച്ചു.
45​നു​ ​വ​യ​സി​നു​ ​മീ​തെ​യു​ള്ള​വ​രെ​ല്ലാം​ ​നി​ർ​ബ​ന്ധ​മാ​യും​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​എ​ടു​ത്തി​രി​ക്ക​ണം.​ ​ദേ​വ​സ്വം​ ​അം​ഗ​ങ്ങ​ൾ,​ ​ജീ​വ​ന​ക്കാ​ർ​ ​പൂ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ക​ലാ​കാ​ര​ന്മാ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ദേ​വ​സ്വ​വു​മാ​യും​ ​തൃ​ശൂ​ർ​ ​പൂ​ര​വു​മാ​യും​ ​ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാം​ ​ത​ന്നെ​ ​ഏ​പ്രി​ൽ​ 17​ ​ഓ​ടെ​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ആ​ധാ​ർ​ ​കാ​ർ​ഡും,​ ​പാ​സ്‌​പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​യും​ ​ടെ​ലി​ഫോ​ൺ​ ​ന​മ്പ​രും​ ​ദേ​വ​സ്വ​ത്തി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.
45​ ​വ​യ​സ്സി​നു​ ​താ​ഴെ​യു​ള്ള​വ​രെ​ല്ലാം​ ​ഏ​പ്രി​ൽ​ 21​നോ​ 22​നോ​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ആ​ധാ​ർ​ ​സ​ഹി​തം​ ​ഫോ​ൺ​ ​ന​മ്പ​രും​ ​ഫോ​ട്ടോ​യും​ ​കൂ​ടി​ ​ഹാ​ജ​രാ​ക്ക​ണം.​ ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​ടെ​സ്റ്റ് ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ൽ​ ​ചെ​യ്തു​ ​ത​രു​ന്ന​താ​ണെ​ന്ന് ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​അ​തി​നു​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​സ്വ​ന്തം​ ​നി​ല​യ്ക്ക് ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ദേ​വ​സ്വം​ ​അ​റി​യി​ച്ചു.

തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗം​ ​പ​ന്ത​ലു​ക​ൾ​ക്ക് ​കാ​ൽ​നാ​ട്ടി

തൃ​ശൂ​ർ​:​ ​പൂ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​തി​രു​വ​മ്പാ​ടി​ ​വി​ഭാ​ഗം​ ​പ​ന്ത​ലു​ക​ൾ​ക്ക് ​കാ​ൽ​നാ​ട്ടി.​ ​നാ​യ്ക്ക​നാ​ലി​ലും​ ​ന​ടു​വി​ലാ​ലി​നു​മാ​ണ് ​പ​ന്ത​ലു​ക​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​എം.​പി,​ ​കൗ​ൺ​സി​ല​ർ​ ​പൂ​ർ​ണി​മ​ ​സു​രേ​ഷ്,​ ​ഡോ.​ ​സു​ന്ദ​ർ​ ​മേ​നോ​ൻ,​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​കെ.​ ​ഗി​രീ​ഷ് ​കു​മാ​ർ,​ ​എം.​എ​സ്.​ ​സ​മ്പൂ​ർ​ണ,​ ​തി​രു​വ​മ്പാ​ടി​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​ര​വി​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സെ​യ്ത​ല​വി​ ​ചെ​റു​തു​രു​ത്തി​യാ​ണ് ​പ​ന്ത​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.