തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വിഷുപൂരം
ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷു പൂരം ആഘോഷിച്ചു. ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളം, വിഷു കൈനീട്ട വിതരണം എന്നിവയുണ്ടായിരുന്നു.