covid

തൃശൂർ: ജില്ലയിൽ ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന കൊവിഡ് 19 മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ, വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം നിറുത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ന് മുതൽ താത്കാലികമായി നിറുത്തിവയ്ക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

നാലര ലക്ഷത്തിലേറെ പേർ ഇതുവരെ ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂടിയതിന്റെ അടിസ്ഥാനത്തിൽ പരമാവധി പേരെ കൊണ്ട് വാക്‌സിൻ എടുപ്പിക്കാനുള്ള പ്രവർത്തനമാണ് ആരോഗ്യ വിഭാഗം നടത്തുന്നത്. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. ഇതിനായി മെഗാ അദാലത്തുകൾ സംഘടിപ്പിച്ചു വരികയായിരുന്നു.

ആദ്യ ഡോസ് സ്വീകരിച്ച ശേഷം ആറാഴ്ച കഴിഞ്ഞതിനു ശേഷമാണ് രണ്ടാം ഡോസ് നൽകുക.


വാക്‌സിൻ സ്വീകരിച്ചവർ

ആരോഗ്യപ്രവർത്തകർ

ഫസ്റ്റ്‌ഡോസ് 44,499

സെക്കൻഡ് ഡോസ് 34,122

മുന്നണി പോരാളികൾ

ഫസ്റ്റ് ഡോസ് 10,772

സെക്കൻഡ് ഡോസ് 7,962

പോളിംഗ് ഓഫീസർമാർ

ഫസ്റ്റ്‌ ഡോസ് 24,309

സെക്കൻഡ് ഡോസ് 2,609

45- 59 വയസിന് മദ്ധ്യേയുള്ളവർ

ഫസ്റ്റ് ഡോസ് 1,19,209

സെക്കന്റ് ഡോസ് 1,167

60 വയസിന് മുകളിലുള്ളവർ

ഫസ്റ്റ് ഡോസ് 2,64,155

സെക്കന്റ് ഡോസ് 5,103

ആകെ

ഫസ്റ്റ് ഡോസ് 4,62,944

സെക്കന്റ് ഡോസ് 50,963