covid
പ​രീ​ക്ഷ​ണം...​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​പി.​പി.​ഇ​ ​കി​റ്റ് ​ധ​രി​ച്ച് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ഫി​സി​ക്‌​സ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ ​തൃ​ശൂ​ർ​ ​ഹോ​ളി​ ​ഫാ​മി​ലി​ ​കോ​ൺ​വെ​ന്റി​ലെ​ ​വി​ദ്യാ​ർ​ത്ഥി​നി​. പ്ര​ത്യേ​കം​ ​സ​ജ്ജ​മാ​ക്കി​യ​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​ഇ​രു​ന്നാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​ത്.​ ​പ​രീ​ക്ഷ​യ്ക്ക് ​ശേ​ഷം​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​മു​റി​ ​അ​ണു​ ​ന​ശീ​ക​ര​ണം​ ​ചെ​യ്യും.

തൃശൂർ: കൊവിഡ് മുൻപ് വന്നവർക്ക് വീണ്ടും രോഗം വരുന്നതിൽ ആശങ്ക. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് രണ്ടാമതും രോഗം സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും കഴിഞ്ഞ ദിവസം മന്ത്രി വി.എസ്. സുനിൽ കുമാറിന് രോഗം വീണ്ടും വന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. യാതൊരുവിധ ലക്ഷണങ്ങളും ഇല്ലായെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രിക്ക് ഇതിനു മുമ്പ് കൊവിഡ് വന്നതും ചികിത്സയിൽ കഴിഞ്ഞതും. ഏറണാകുളത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടയിലായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. കൊവിഡ് വന്ന ശേഷം വീണ്ടും വരില്ലെന്ന കണക്കൂ കൂട്ടലാണ് പലരും. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും മുന്നോട്ട് പോകുന്നത്. മന്ത്രി തിരഞ്ഞെടുപ്പ് കാലത്തും മറ്റും നിരവധി പേരുമായി ഇടപഴകിയിരുന്നു. ഇവരിൽ നിന്നായിരിക്കും രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. മന്ത്രിക്ക് ഒപ്പം മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകന് ആദ്യ തവണയാണ്.

നേരത്തെ വിദേശത്ത് നിന്ന് വന്ന ഒരാൾക്ക് മൂന്നു തവണ കൊവിഡ് വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് തവണ രോഗം വന്നുവെന്നത് മാത്രമാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം വിദേശത്ത് നിന്ന് കൊവിഡ് ബാധിച്ചാണ് നാട്ടിലെത്തിയത്. കൂടാതെ മറ്റൊരാൾക്ക് കൂടി ഇത്തരത്തിൽ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഒരുവട്ടം വന്നാലും വീണ്ടും വരാനുള്ള സാദ്ധ്യതകൾ ഏറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

കൊവിഡാനന്തര പ്രശ്‌നങ്ങൾ കൂടുന്നു
കൊവിഡാനന്തര പ്രശ്‌നങ്ങൾ ഗുരുതരമാകുന്നവരുടെ എണ്ണം ജില്ലയിൽ കുത്തനെ ഉയരുന്നു. കൊവിഡ് നെഗറ്റീവായശേഷം മറ്റ് അസുഖങ്ങൾ വന്ന് മരിക്കുന്നവരുടെ എണ്ണവും കൂടിയെങ്കിലും അത് കൊവിഡ് കാരണമാണോ എന്നറിയാൻ ഓഡിറ്റ് നടത്താത്തതിനാൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നാണ് വിശദീകരണം. കൊവിഡാനന്തര രോഗങ്ങളും മരണവും കൂടുന്നതിൽ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. ഹൃദയാഘാതം, തലച്ചോറിലും മറ്റും രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കൊവിഡാനന്തര പ്രശ്‌നങ്ങൾ നിരവധിയാണ്.


ശ്വാസകോശ, രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗമുള്ളവർ, കടുത്ത പ്രമേഹ രോഗികൾ എന്നിവർക്ക് വീണ്ടും കൊവിഡ് വന്നാൽ വളരെയേറെ ശ്രദ്ധിക്കണം. ഇത്തരം അസുഖങ്ങൾ ഉള്ളവർക്ക് ആദ്യ തവണ രോഗം സ്ഥിരീകരിച്ച ശേഷം പിന്നിട് ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ചികിത്സ ലഭ്യമാക്കണം
- ഡോ. പി. സജീവ് കുമാർ, ടി.ബി സെന്റർ, തൃശൂർ