arun

തൃശൂർ: വിഷു ദിനത്തിൽ തേക്കിൻകാട് മൈതാനത്ത് സ്ത്രീയുടെ മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തുകയും പിറകെ നടന്ന് ശാരീരിക ഉപദ്രവം ചെയ്യുകയും ചെയ്ത യുവാവിനെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടുവാറ ദേശത്ത് എം.ജി നഗറിൽ നടുമുറ്റം വീട്ടിൽ അരുൺ (27) എന്നയാളാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.വിഷു ദിനത്തിൽ വൈകീട്ട് മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിൻകാട് മൈതാനത്തിന് കിഴക്കുവശം നിന്നിരുന്നപ്പോഴാണ് സംഭവം. പ്രതി നഗ്‌നതാ പ്രദർശനം നടത്തിയപ്പോൾ സ്ഥലത്തു നിന്നും മാറിപ്പോയ ഇവരുടെ പിറകെയെത്തി പരാതിക്കാരിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും കൈയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു.എതിർക്കാൻ ചെന്ന പ്രതിശ്രുത വരനെ പട്ടികവടികൊണ്ട് അക്രമിക്കുകയും കണ്ണ് കടിച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്നും ഓടിപ്പോയ പ്രതിയെ ഈസ്റ്റ് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ അൻഷാദ്.എസ്, അഭിലാഷ്, മധു, എ.എസ്.ഐ: ലിപ്‌സൺ, സി.പി.ഒ: അജയഘോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഈസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.