മാള: അന്നമനട എടയാറ്റൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ മാള ഗുരുധർമ്മം മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. സുബ്രൻ (56), ഷീല (55), ബാബു (58), റോസിലി (65), ഗായത്രി (17), അഞ്ജന ബേബി (21), ഫ്രാൻസിൽ ജോൺ (30), ഗ്രേസി ഫ്രാൻസിസ് (55), ജിജി രാമചന്ദ്രൻ (39), അനിൽ (51) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ എട്ട് പേരും ബസ് യാത്രക്കാരാണ്.