covid
മന്ത്രി സുനിൽകുമാറും ടൊവിനോ തോമസും

തൃശൂർ: മന്ത്രി വി.എസ്. സുനിൽ കുമാറിന് വീണ്ടും കൊവിഡ്. അദ്ദേഹത്തിന്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച്ച വൈകിട്ടാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

മന്ത്രിയുടെയും മകന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ സെപ്തംബറിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് മന്ത്രിക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള വിശ്രമത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്ക് മന്ത്രി നേതൃത്വം നൽകിയിരുന്നു. മന്ത്രിയുമായി സമ്പർക്കം പുലർത്തിയ ദേവസ്വം ഭാരാവാഹികൾ, കോർപറേഷൻ കൗൺസിലർമാർ എന്നിവരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്.

ടൊ​വി​നോ​ ​തോ​മ​സി​ന് ​കൊ​വി​ഡ് ​

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സ്വ​ദേ​ശി​യാ​യ​ ​ച​ല​ച്ചി​ത്ര​ ​താ​രം​ ​ടൊ​വി​നോ​ ​തോ​മ​സി​ന് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ ​ത​ന്റെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ലൂ​ടെ​യാ​ണ് ​രോ​ഗ​വി​വ​രം​ ​ടൊ​വി​നോ​ ​പു​റം​ലോ​ക​ത്തെ​ ​അ​റി​യി​ച്ച​ത്.​ ​കൊ​വി​ഡി​ന്റേ​താ​യ​ ​യാ​തൊ​രു​ ​ല​ക്ഷ​ണ​വും​ ​ത​നി​ക്കി​ല്ലെ​ന്നും​ ​കു​റ​ച്ച് ​ദി​വ​സം​ ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ക​യാ​ണെ​ന്നു​മാ​ണ് ​താ​രം​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ച​ത്.​ ​എ​റ​ണാ​കു​ള​ത്തു​ള്ള​ ​ഒ​രു​ ​വി​ല്ല​യി​ലാ​ണ് ​ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​യു​ന്ന​തെ​ന്നും​ ​ടൊ​വി​നോ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.