തൃശൂർ: രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി, കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ തൃശൂർ പൂരത്തിന്റെ പൊലിമ കുറഞ്ഞേക്കും. അതേസമയം, ലഭ്യതക്കുറവ് മൂലം കൊവിഡ് വാക്സിനേഷൻ നിറുത്തിവെച്ച സാഹചര്യത്തിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നടപടികൾ പൂരത്തിന് മുമ്പ് പൂർത്തിയാക്കാൻ പ്രയാസമേറെ.
കൊവിഡ് പരിശോധനാ കിറ്റുകളും കുറവാണ്. ശക്തമായ കൊവിഡ് നിയന്ത്രണമുള്ളതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നെത്താറുള്ളവർ ഇത്തവണ പൂരത്തിനെത്തിയേക്കില്ല. ആർ.ടി.പി.സി.ആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നതിനാൽ സർട്ടിഫിക്കറ്റോടെ പൂരത്തിനെത്താൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം ഉപേക്ഷിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
അതെല്ലാം മറികടന്നാണ് തൃശൂർ പൂരം നടത്തിപ്പിനുള്ള അനുമതി സർക്കാർ നൽകിയത്. പ്രതിദിനം കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏറെ ആശങ്കകൾക്കിടയിലാണ് പൂരം ആഘോഷിക്കുന്നത്. നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചിലർ നീരസത്തോടെയാണ് നോക്കിക്കാണുന്നതെങ്കിലും പൂരം ചടങ്ങുകൾ ഭംഗിയായി നടക്കുന്നതിനുള്ള സാഹചര്യമൊരുക്കിയാണ് വ്യവസ്ഥകൾക്ക് രൂപം നൽകിയതെന്നാണ് ദേവസ്വം വ്യക്തമാക്കുന്നത്.
പൂരത്തിനെത്തുന്നവരെ ആറ് സെക്ടറുകളാക്കി തിരിച്ച് പരിശോധനയ്ക്ക് ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ് കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാലേ പ്രവേശനം അനുവദിക്കൂ. 45 വയസിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായി കാണിക്കണം. ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം. 10 വയസിന് താഴെയുള്ളവരെ പൂര സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. ലക്ഷങ്ങളാണ് സാധാരണ പൂരത്തിനെത്താറെന്നാണ് ദേവസ്വം അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണം പാലിച്ച് പൂരത്തിന് 16,000 പേരെ പ്രവേശിപ്പിക്കാമെന്നാണ് കളക്ടർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
കൊവിഡ് മാറിയിട്ട് പൂരം നടത്താനാകില്ല. എല്ലാവരും കൊവിഡ് പരിശോധന നടത്തട്ടെ. പൂരത്തോടനുബന്ധിച്ച് കൊവിഡ് വ്യാപനം ഉണ്ടാകരുതെന്നത് നിർബന്ധമാണ്. സർക്കാരും ആരോഗ്യവകുപ്പും നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ച് പൂരം ഭംഗിയായി നടത്തും. ആവശ്യമായ തയ്യാറെടുപ്പോടെ കൊവിഡ് ചട്ടം ഉറപ്പാക്കും. പൂരപറമ്പിൽ നിന്നും വീട്ടിലെത്തും വരും ആധിയാണ്. എല്ലാവർക്കും പൂരത്തിൽ പങ്കെടുക്കാനായെന്ന് വരില്ല. വീട്ടിലിരുന്ന് പ്രാർത്ഥിച്ച് ടി.വിയിൽ പൂരം കാണട്ടെ.
ജി. രാജേഷ്സെക്രട്ടറി, പാറമേക്കാവ് ദേവസ്വം
കൊവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ പൂരത്തിന്റെ ചടങ്ങുകൾ തടസങ്ങളില്ലാതെ നടത്തുകയെന്നതാണ് പ്രധാനം. കൊവിഡ് മൂലം കഴിഞ്ഞ തവണ ഒന്നും നടന്നില്ല. ഇത്തവണ പൂരം ചടങ്ങുകളെല്ലാം നടക്കുന്നുണ്ടെന്ന ആശ്വാസമാണുള്ളത്. മേളം, പൂര കലാകാരന്മാർക്ക് സൗജന്യമായി കൊവിഡ് പരിശോധന നടത്താൻ സർക്കാരുമായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുന്നുണ്ട്.
എം. രവികുമാർസെക്രട്ടറി, തിരുവമ്പാടി ദേവസ്വം
ക്ലസ്റ്റർ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചു
തൃശൂർ: ചില പഞ്ചായത്തുകളിൽ വൈറസ് രോഗബാധ കൂടുതൽ രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ ക്ലസ്റ്റർ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. താലൂക്ക്, മജിസ്ട്രേറ്റുമാരുടെ പേര്, ഫോൺ എന്നിവ യഥാക്രമം ചുവടെ.
മുകുന്ദപുരം താലൂക്ക് - ബാബു ആന്റണി ഫോൺ: 9446439496,
ആൽഡ്രിൻ ജെയിംസ് സി : 7034115364
കൊടുങ്ങല്ലൂർ താലൂക്ക് - റിനീഷ് രാമകൃഷ്ണൻ : 8943091860,
സജിത്ത് എ.ആർ : 9048783547,
തൃശൂർ താലൂക്ക് -: സോണി കെ.വി ഫോൺ: 9495855796,
കെ.ആർ. സുധീർ : 9400623189,
ചാവക്കാട് താലൂക്ക് - ജോബി ജോസ് : 9447832191
സജിത് തട്ടിൽ : 9895035429
ചാലക്കുടി താലൂക്ക് - ജോജി എം.വർഗീസ് : 8907000700,
റിച്ചാർഡ് ജോസഫ് : 9272102483,
കുന്നംകുളം താലൂക്ക് - മനോജൻ : 9449201657, മുഹമ്മദ് ഹനീഫ (പി ഇ ടീച്ചർ, ജിഎച്ച്എസ്എസ് എരുമപ്പെട്ടി) : ഫോൺ: 9447253355
തലപ്പിള്ളി താലൂക്ക് - രതീഷ് കുമാർ കെ.ആർ : 9645809359, സാജൻ: 9495850971