plantain
പിള്ളപ്പാറയിൽ കാട്ടാനകൾ നശിപ്പിച്ച പാലിശേരി ജോസിന്റെ വാഴത്തോട്ടം

അതിരപ്പിള്ളി: പിള്ളപ്പാറയിൽ കാട്ടാനകളിറങ്ങി വാഴക്കൃഷി നശിപ്പിച്ചു. പാലിശേരി ജോസിന്റെ തോട്ടത്തിലെ അഞ്ഞൂറോളം നേന്ത്രവാഴകളാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്. ഇരുനൂറ് കപ്പ, 200 ചേന എന്നിവയും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് പത്തിൽ കൂടുതൽ ആനകൾ കൃഷിയിടത്തിൽ എത്തിയത്. ജോസ് പാട്ടത്തിനെടുത്ത കൃഷി സ്ഥലമാണിത്. രണ്ട് ദിവസം മുമ്പ് പരിസരത്തെ മറ്റാരു പറമ്പിലും ആനകളുടെ ആക്രമണമുണ്ടായിരുന്നു. പഞ്ചായത്തംഗം സൗമ്യ മണിലാലിന്റെ വീടിനടുത്ത പറമ്പിൽ എൺപത് വാഴകളാണ് അന്ന് ഒടിച്ചിട്ടത്.