കൊടുങ്ങല്ലൂർ: വിഷുദിനത്തിൽ ശൃംഗപുരം എൽതുരുത്തിൽ ഉണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ഒമ്പത് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എൽതുരുത്ത് കുന്നുംപുറത്ത് ബുധനാഴ്ച 11 മണിയോടെയായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ പ്രവർത്തകനായ എൽതുരുത്ത് ജമ്മിക്കാട്ടിൽ ശ്യാമിനെ ഒരു സംഘം ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചതാണ് സംഘർഷത്തിന് തുടക്കം. തുടർന്ന് ശ്യാമിന്റെ നേതൃത്വത്തിൽ എത്തിയ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ കുന്നുംപുറത്ത് ഉണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകനായ പഴൂപ്പറമ്പിൽ വൈശാഖിനെ മർദ്ദിച്ചു. സംഘർഷത്തിൽ പരിക്കേറ്റ വൈശാഖി (30)നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും, ശ്യാം, സുനീഷ് എന്നിവരെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിിയിലും പ്രവേശിപ്പിച്ചു. വൈശാഖിനെ ആക്രമിച്ച കേസിലാണ് സി.പി.എം പ്രവർത്തകർ അറസ്റ്റിലായത്. ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ശ്യാമിനെ മർദ്ദിച്ച കേസിൽ ബി.ജെ.പി പ്രവർത്തകരായ രണ്ട് പേർക്കെതിരെയും കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു.