death

വെള്ളാങ്ങല്ലൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോണത്തുകുന്ന് വട്ടേക്കാട്ടുകര കളത്തിപറമ്പില്‍ ബാലസുബ്രഹ്മണ്യനാണ് (74) മരിച്ചത്. ന്യുമോണിയ ബാധിച്ച് കഴിഞ്ഞ മാസം 20ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യന് 21നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബാലസുബ്രഹ്മണ്യന്‍ ബുധനാഴ്ച രാത്രി 11.30 ന് മരിച്ചു. ഭാര്യ: ശാന്ത ( ഗവ. ആയുര്‍വേദ ആശുപത്രി, പുത്തന്‍ചിറ). മക്കള്‍: സിന്ധുമോള്‍, രാമചന്ദ്രന്‍, മോഹന്‍. മരുമക്കള്‍: സുരേഷ്, രസിത, സജ്ന. സംസ്കാരം നടത്തി.