prathima
ബോധാനന്ദ സ്വാമികളുടെ പഞ്ചലോഹ വിഗ്രഹം ശിവഗിരി മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ പ്രതിഷ്ഠ നിർവഹിക്കുന്നു.

തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ എസ്.എൻ.ബി.പി യോഗം രൂപീകരിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ ശിഷ്യൻ ബോധാനന്ദ സ്വാമികളുടെ പഞ്ചലോഹ വിഗ്രഹം കോലത്ത് മല്ലിക പുഷ്‌കരൻ, മക്കളായ ശിവൻ, ഷാംദേവ് (ദേവൻ) എന്നിവർ സമർപ്പിച്ചു. വിഷുദിനത്തിൽ രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വീമി വിശുദ്ധാനന്ദ പ്രതിഷ്ഠ നിർവഹിച്ചു.

ക്ഷേത്രം തന്ത്രി രാകേഷ്, ക്ഷേത്രം മേൽശാന്തി രമേഷ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. അനാച്ഛാദന കർമ്മം സ്വാമി ബ്രഹ്മസ്വരൂപാനന്ദ നിർവഹിച്ചു. പ്രസിഡന്റ് പി.വി. ഗോപി, വൈസ് പ്രസിഡന്റ് കെ.കെ. ബാബു, സെക്രട്ടറി ജിനേഷ് കെ. വിശ്വനാഥൻ, ട്രഷറർ പി.കെ. സുനിൽകുമാർ പയ്യപ്പാടൻ, അസി. സെക്രട്ടറി ജയൻ കൂനംമ്പാടൻ, കൺവീനർ ഉന്മേഷ് പാറയിൽ, ഭരണസമിതി അംഗങ്ങളായ തോപ്പിൽ പീതാംബരൻ, എം.കെ. സൂര്യപ്രകാശ്, കെ.കെ. പ്രകാശൻ, ആനന്ദപ്രസാദ് തേറയിൽ, ഡോ. ടി.കെ. വിജയരാഘവൻ, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, ശ്രീനാരായണ പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം സെക്രട്ടറി കെ.ആർ. മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.