member-ship
എ.കെ.പി.എ തിരിച്ചറിയൽ കാർഡ് വിതരണം പെരിഞ്ഞനത്ത് ജില്ലാ ട്രഷറർ ഷിബു ചാലക്കുടി നിർവഹിക്കുന്നു

കയ്പമംഗലം: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖലാ തിരിച്ചറിയൽ കാർഡ് വിതരണം പെരിഞ്ഞനം വ്യാപാര ഭവനിൽ നടന്നു. ജില്ലാ ട്രഷറർ ഷിബു ചാലക്കുടി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. രാധകൃഷ്ണൻ ഫോക്കസ് മാൻ അദ്ധ്യഷത വഹിച്ചു. മേഖലാ ഇൻ ചാർജ് ബിനോയ വെള്ളാങ്കല്ലൂർ, മേഖലാ സെക്രട്ടറി നജീബലി, മേഖലാ ട്രഷറർ ആന്റണി മൊമന്റസ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായ എ.എസ്. ജയപ്രസാദ്, പി.ജി. പുഷ്പാംഗദൻ, സുരേഷ് നിള, എം.എസ്. സന്ദീപ്, ഇജാസ് വലിയകത്ത്, മേഖലാ ജോയിന്റ സെകട്ടറി വിനയൻ ചാപ്പാറ തുടങ്ങിയവർ പങ്കെടുത്തു.