കയ്പമംഗലം: പെരിഞ്ഞനം മൾട്ടിപർപ്പ്‌സ് കോ- ഓപറേറ്റീവ് സൊസൈറ്റി ഗോൾഡ് ലോൺ പ്രവർത്തനം ആരംഭിച്ചു. ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.എസ്. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എം.ഡി. രഘു ലോക്കർ ഉദ്ഘാടനം നിർവഹിച്ചു. കെ.എഫ്. ഡൊമനിക്ക്, സജയ് വയനപ്പിള്ളിൽ, കെ.വി. ചന്ദ്രൻ, ബോർഡംഗങ്ങളായ പി.സി. സത്യൻ, കെ.സി. പ്രദോഷ് കുമാർ, സുധാകരൻ മാണപ്പാട്ട്, ആര്യമാവ്, രതികല ഷൺമുഖൻ, സെക്രട്ടറി വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.