mmmm
മുറ്റിച്ചൂർ ജുമാ മസ്ജിദിൽ നടന്ന വെള്ളിയാഴ്ച ജുമുഅ

അന്തിക്കാട്: പരിശുദ്ധ റമളാൻ നോമ്പ് തുടങ്ങി നാലാംനാൾ വന്നെത്തിയ ആദ്യ വെള്ളിയാഴ്ച മസ്ജിദുകൾ ഭക്തി സാന്ദ്രങ്ങളായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. ഖുതുബക്ക് മുമ്പേ മഹല്ല് ഇമാമുമാർ കൊവിഡ് വ്യാപനത്തിന്റെ ഗുരുതരാവസ്ഥകളെകുറിച്ച് വിശ്വാസികളെ ഉണർത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ സംവിധാനങ്ങൾക്കൊപ്പം ഒരു മനസോടെ നീങ്ങണമെന്നും വാക്‌സിൻ ഉൾപ്പടെയുള്ള മുൻകരുതലുകളെടുക്കണമെന്നും മുറ്റിച്ചൂർ മഹല്ല് ഖത്തീബ് അൽ ഹാജ് സി.പി.എ സിദ്ധീഖ് ബാഖവി പറഞ്ഞു.