മാള: കുഴൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എൻ.ഡി പോൾസനെ ആശുപത്രിയിലെത്തി മർദ്ദിച്ചതായി പരാതി. കുണ്ടൂരിൽ വച്ചുണ്ടായ മർദ്ദനത്തിൽ പരിക്കേറ്റ് മാള സർക്കാർ ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണാൻ എത്തിയതായിരുന്നു പോൾസൺ. കുണ്ടൂർ വയലാറിൽ വച്ച് പോൾസന്റെ സഹോദരൻ നെല്ലിശേരി ജോൺസനെ (52) മുൻവൈരാഗ്യത്തെ തുടർന്നുള്ള തർക്കത്തിനിടയിൽ ഷാജു എന്നയാൾ മർദ്ദിച്ചിരുന്നു. ജോൺസനെ മാള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ജോൺസനെ കാണാൻ എത്തിയ പോൾസനെ ആശുപത്രിയിൽ വച്ച് ഷാജു മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനമേറ്റ പോൾസനും ചികിത്സയിലാണ്. ഷാജുവിനെ ആശുപത്രിയിൽ നിന്ന് മാള പൊലീസ് കസ്റ്റഡിയിലെടുത്തു.