വടക്കാഞ്ചേരി: കൊവിഡിന്റെ ഭാഗമായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ മെഗാ കൊവിഡ് പരിശോധന നടത്തി. 281 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ആന്റിജൻ ടെസ്റ്റിനായി പതിനെട്ട് പേരും ആർ.ടി.പി.സി.ആർ ടെസ്റ്റിനായി 186 പേരും എത്തിയതായി ആശുപത്രി സൂപ്രണ്ട് ബിന്ദു തോമസ് അറിയിച്ചു.